കാന്‍ഫ കുടുംബ സംഗമം ശ്രദ്ധേയമായി

വിവിധ കലാപരിപാടികളും അരങ്ങേറി
Kanfa family reunion was remarkable

കാന്‍ഫ കുടുംബ സംഗമം ശ്രദ്ധേയമായി

Updated on

മുംബൈ: ജന്മനാടിന്‍റെ ഓര്‍മ്മകളും മറുനാടന്‍ ജീവിതത്തിന്‍റെ സൗഹൃദങ്ങളും പങ്കുവെച്ച് ഡോംബിവ്ലിയിലെ കണ്ണൂര്‍ക്കാരുടെ കൂട്ടായ്മയായ കാന്‍ഫ സംഘടിപ്പിച്ച കുടുംബസംഗമം ശ്രദ്ധേയമായി.പ്രസിഡന്‍റ് കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് കുടുംബസംഗമത്തിന് മാറ്റ് കൂട്ടിയത്.

കുട്ടികളും മുതിര്‍ന്നവരും മത്സരിച്ചാണ് കലാപരിപാടികളില്‍ പങ്കെടുത്തത്. നാടന്‍ പാട്ടുകളും സിനിമാറ്റിക് ഡാന്‍സുകളും സംഗീത വിരുന്നും കോര്‍ത്തിണക്കിയ സാംസ്‌കാരിക സന്ധ്യ കാണികള്‍ക്ക് വലിയ വിരുന്നാണ് നല്‍കിയത്. സമ്മേളനത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com