
നവിമുംബൈ: ഖാർഘർ കേരള സമാജം കേരളപ്പിറവി ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിക്കും. നവംബർ 1ന് (വെള്ളിയാഴ്ച), ശില്പ് ചൗക്കിനടുത്തുള്ള പസഫിക് ബിൽഡിങ്ങിലെ നാലാം നിലയിലുള്ള പാർട്ടി ഹാളിൽ ആണ് പരിപാടികൾ അരങ്ങേറുക. വൈകുന്നേരം 6 മണിമുതൽ 9 മണി വരെ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. പരിപാടികളുടെ ഭാഗമായി കേരളത്തെയും മലയാളത്തെയും ബന്ധപ്പെടുത്തിയുള്ള സംഘഗാനങ്ങൾ, കുട്ടികളുടെയും മുതിർന്നവരുടെയും പ്രഭാഷണങ്ങൾ,നൃത്തശിൽപ്പങ്ങൾ, ഖാർഘർ മലയാളികളുടെ മറ്റ് കലാപരിപാടികൾ ഉൾപ്പെടുത്തിയതായും ഭാരവാഹികൾ അറിയിച്ചു.
ഇത് കൂടാതെ കേരളത്തിന്‍റെ മനോഹാരിത ചിത്രങ്ങളിലൂടെ പകർത്തുവാൻ കുട്ടികൾക്കായി ഒരു ചിത്ര രചനാമത്സരം കൂടി ഒക്ടോബർ 27 ഞായറാഴ്ച വൈകിട്ട് 3 മണിമുതൽ 4.30 വരെ സംഘടിപ്പിക്കുന്നതായും സമാജം പ്രവർത്തകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :9727780169 (രാജീത് ജയൻ),
Ph : 9920425374 (സജേഷ് നമ്പ്യാർ)