കെസിഎസ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മലയാളികൾക്കായി കൗൺസിലിംഗ് നടത്തിവരുന്ന മുതിർന്ന അംഗമായ ആശാ ജോസിനെ വനിതാ വിഭാഗം പ്രസിഡന്‍റ് സതി രമണൻ ആദരിച്ചു.
KCS celebrates Republic day
കെസിഎസ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Updated on

റായ്ഗഡ്: കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്ലബിക് ദിനം ആഘോഷിച്ചു. മുഖ്യതിഥിയായിരുന്ന കേരളാ ഗവൺമെന്‍റ് നോർക്കാ സെക്രട്ടറി എസ്. റഫീഖ് , കെ.സി.എസ് പ്രസിഡന്‍റ് മനോജ് കുമാർ എം.എസ് എന്നിവർ ചേർന്ന് പതാക ഉയർത്തി. വീരമൃത്യു വരിച്ച ജവാൻമാർക്കും, മറ്റുള്ളവർക്കും അനുശോചനം രേഖപ്പെടുത്തി. നോർക്കാ സെക്രട്ടറി റഫീഖിന് കെ.സി.എസ് പ്രസിഡന്റ് ബൊക്കെ നല്കി ആദരിച്ചു.

തുടർന്ന് പ്രവാസികൾക്കായി നോർക്കയിൽ നിന്നു കിട്ടുന്ന ആനുകൂല്യങ്ങളെ കുറിച്ചു കെ.സി.എസ്. നടത്തിവരുന്ന പ്രവർത്തനങ്ങളെ കുറിച്ചും നോർക്കാ സെക്രട്ടറി സംസാരിച്ചു. മലയാളികൾക്കായി കൗൺസിലിംഗ് നടത്തിവരുന്ന മുതിർന്ന അംഗമായ ആശാ ജോസിനെ വനിതാ വിഭാഗം പ്രസിഡന്‍റ് സതി രമണൻ ആദരിച്ചു.

വടം വലി മത്സരത്തിൽ കെ.സി.എസിനു വേണ്ടി മത്സരിച്ച ടീമിനെ നോർക്ക സെക്രട്ടറി പൂച്ചെണ്ട് നല്കി അനുമോദിച്ചു. അംഗങ്ങളുംമറ്റുള്ളവരുമായി നൂറിൽപ്പരം ആളുകൾ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. മിഠായി വിതരണവും, ചായ സത്കാരവും ഉണ്ടായിരുന്നു. കൺവീനർ അനിൽകുമാർ പിളള നന്ദി രേഖപ്പെടുത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com