കേരള കാത്തലിക് അസോസിയേഷൻ ഡോമ്പിവിലി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ശാസ്ത്രി നഗർ ഹോസ്പിറ്റലിലെ രോഗികളെ സന്ദർശിച്ച് പഴവർഗ്ഗങ്ങൾ വിതരണം ചെയ്തുകൊണ്ടായിരുന്നു ഇത്തവണ അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.
independence day
കേരള കാത്തലിക് അസോസിയേഷൻ ഡോമ്പിവിലി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Updated on

താനെ: കേരള കാത്തലിക് അസോസിയേഷൻ ഡോമ്പിവിലി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കല്യാൺ ഡോമ്പിവിലി നഗരസഭയുടെ ശാസ്ത്രി നഗർ ഹോസ്പിറ്റലിലെ രോഗികളെ സന്ദർശിച്ച് പഴവർഗ്ഗങ്ങൾ വിതരണം ചെയ്തുകൊണ്ടായിരുന്നു ഇത്തവണ അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.

ശാസ്ത്രി നഗർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന അറുപതിൽപരം രോഗികൾക്കും, ആശുപത്രി ജീവനക്കാർക്കും, ഡോക്ടർമാർക്കും, നഴ്സുമാർക്കുമാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കെ സി എ ഡോമ്പിവിലി പഴവർഗ്ഗങ്ങൾ വിതരണം ചെയ്തത്.

ആശുപത്രി സന്ദർശനത്തിനു, കെ സി എ ഡോമ്പിവിലി യൂണിറ്റ് വൈസ് പ്രസിഡന്‍റ് സി. ഒ. തോമസ്സ്, സെക്രട്ടറി കെ. എസ്. ജോസഫ്, ജോയിന്‍റ് സെക്രട്ടറി അനിലാ ഫിലിപ്പ്, മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ എ. സി. ജോർജ്, കെ. ജെ. പീറ്റർ, കെ. സി. ഫിലിപ്പ്, . ഡെയ്സി ആന്‍റണി, എം. യു. വർഗീസ്സ്, സെൻട്രൽ കൗൺസിൽ അംഗങ്ങളായ ആന്‍റണി ഫിലിപ്പ്, റിനോയി സെബാസ്റ്റ്യൻ, കെസിഎ മുംബൈ മുൻ ട്രഷറർ തോമസ് പി. ജോർജ്, കെ. സി. എ മുംബൈ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നെല്ലൻ ജോയി, അജീഷ് ജോസഫ് എന്നിവരും കെ സി എ ഡോമ്പിവിലി അംഗങ്ങളും നേതൃത്വം നൽകി.

ശാസ്ത്രി നഗർ ആശുപത്രി ഡോക്ടർ ജാധവ് പഴവർഗ്ഗ വിതരണം ഉദ്ഘാടനം ചെയ്തു.

Trending

No stories found.

Latest News

No stories found.