

കേരള കലാസമിതി രാഗോത്സവം നവംബര്‍ 15ന്
മുംബൈ: കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികവും സംഘടനയുടെ രജതജൂബിലി വര്‍ഷവും ആഘോഷിക്കുന്നതിന്‍റെ ഭാഗമായി കേരള കലാ സമിതി മുംബൈയില്‍ സംഗീത-കലാവിരുന്ന് സംഘടിപ്പിക്കുന്നു. 'കേരളം @ 70 രാഗോത്സവം' എന്ന പേരില്‍ നവംബര്‍ 15ന് വൈകിട്ട് ആറുമണി മുതല്‍ ബംഗൂര്‍ നഗറിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള ഓപ്പണ്‍ ഗ്രൗണ്ടിലാണ് പരിപാടി.
പ്രശസ്ത പിന്നണി ഗായകന്‍ സുധീപ് കുമാര്‍ (ഒടിയന്‍ ഫെയിം) സംഗീത സന്ധ്യ നയിക്കും. വണ്‍മാന്‍ ഷോയും മിമിക്രിയും അവതരിപ്പിക്കുന്ന രാജേഷ് അടിമാലിയും പരിപാടിയില്‍ പങ്കെടുക്കും. ഗായകരായ ബാബുരാജ്, പ്രീതി വാര്യര്‍, സൗമ്യ എന്നിവരും സംഗീതവിരുന്നിന് മാറ്റുകൂട്ടും. ആഷിഷാണ് അവതാരകന്‍.
ചടങ്ങില്‍ മുന്‍ മുനിസിപ്പല്‍ കമ്മീഷണര്‍ വെള്ളോടി ബാലചന്ദ്രന്‍ രചിച്ച പുസ്തകത്തിന്‍റെ പ്രകാശനവും നടത്തും. സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.