കേരള സമാജം സാംഗ്ലിയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും

ചടങ്ങിൽ കഴിഞ്ഞ വർഷത്തെ പരീക്ഷകളിൽ ഉന്നത വിജയം വരിച്ച കുട്ടികൾക്കും പാഠ്യേതര വിഷയങ്ങളിൽ കഴിവു തെളിയിച്ച മറ്റ് അംഗങ്ങൾക്കും പാരിതോഷികം നൽകി ആദരിച്ചു.
kerala samajam sangli annual meeting
കേരള സമാജം സാംഗ്ലിയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും
Updated on

സാംഗ്ലി: കേരള സമാജം സാംഗ്ലിയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും സാംഗ്ലിയിലെ ഡിഎംഎ ഹാളിൽ സംഘടിപ്പിച്ചു. ചടങ്ങിൽ സമാജം പ്രസിഡന്‍റ് ഡോ. മധുകുമാർ നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫാ.സിജോ ജോർജ് ,ഫെയ്മ സർഗ്ഗവേദി സംസ്ഥാന അധ്യക്ഷൻ മോഹൻ മൂസ്സത്, പ്രസാദ് നായർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഫെയ്മ മഹാരാഷ്ട്ര ചീഫ് കോർഡിനേറ്ററായ ടി.ജി.സുരേഷ് കുമാർ നോർക്കയും കേരള സർക്കാറും കേന്ദ്ര സർക്കാരും പ്രവാസി മലയാളികൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങളെ കുറിച്ച് സംസാരിച്ചു.

ചടങ്ങിൽ കഴിഞ്ഞ വർഷത്തെ പരീക്ഷകളിൽ ഉന്നത വിജയം വരിച്ച കുട്ടികൾക്കും പാഠ്യേതര വിഷയങ്ങളിൽ കഴിവു തെളിയിച്ച മറ്റ് അംഗങ്ങൾക്കും പാരിതോഷികം നൽകി ആദരിച്ചു. കേരള സർക്കാർ മലയാളം മിഷൻ കണിക്കൊന്ന പരീക്ഷയിലെ വിജയികൾക്ക് സർട്ടഫിക്കറ്റുകൾ വിതരണം ചെയ്ത് ആദരിച്ചു.

സമാജം ജോയിന്‍റ് സെക്രട്ടറി സജീവൻ എൻ.വി. സ്വാഗത പ്രസംഗവും സമാജം സെക്രട്ടറി ഷൈജു വി.എ. ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമാജത്തിന്‍റെ മറ്റ് ഭാരവാഹികളായ മുജീബ് റഹ്മാൻ, പുരുഷോത്തമൻ പി.ടി സന്തോഷ് മേനോൻ ട്രഷറർ ദേവദാസ് വി.എം മുൻ പ്രസിഡന്‍റ് രാജൻ കെ. പുതുശ്ശേരി എന്നിവർ സംസാരിച്ചു.

kerala samajam sangli annual meeting
കേരള സമാജം സാംഗ്ലിയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും

സമാജം അംഗങ്ങളും അവരുടെ കുട്ടികളും അവതരിപ്പിച്ച വിവിധ കലാവിരുന്നുകൾ പരിപാടിയുടെ നിറം കൂട്ടി. തുടർന്ന് സമാജത്തിന്‍റെ മുതിർന്ന അംഗം പ്രസാദ് നായരുടെ നേത്യത്വത്തിൽ സമാജം അംഗങ്ങൾ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ എല്ലാ അതിഥികളുടെയും അംഗങ്ങളുടെയും മനം കവർന്നു. സമാജം ജോ. സെക്രട്ടറി കെ.വി. ജോൺസൺ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു .

Trending

No stories found.

Latest News

No stories found.