ഖാര്‍ഘര്‍ കേരളസമാജം വാര്‍ഷികാഘോഷം നടത്തി

വിവിധ കലാപരിപാടികളും അരങ്ങേറി

Kharghar Kerala Samajam celebrated its anniversary

ഖാര്‍ഘര്‍ കേരളസമാജം വാര്‍ഷികാഘോഷം

Updated on

ഖാര്‍ഘര്‍: ഖാര്‍ഘര്‍ കേരള സമാജത്തിന്‍റെ വാര്‍ഷികാഘോഷം നടത്തി. വിവിധ കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, നവിമുംബൈയിലെ വിവിധ സമാജങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളുടെ സാന്നിധ്യം എന്നിവ ആഘോഷത്തിന് കൂടുതല്‍ മികവേകി. പ്രൊഫസര്‍ പുഷ്പരാജ് രൂപകല്‍പ്പന ചെയ്ത എം ക്യു ബ് , എന്ന ഇന്‍ഫോടൈന്‍മെന്റ് പരിപാടി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം സ്വന്തമായി ഒരു ആസ്ഥാന മന്ദിരം കൂടി ലഭിച്ച ഈ വര്‍ഷത്തെ വാര്‍ഷികം അംഗങ്ങള്‍ക്ക് ഇരട്ടി മധുരം പകര്‍ന്നതായും ഇത് സമാജത്തിന്റെ വളര്‍ച്ചയില്‍ പുതിയ നാഴികക്കല്ലാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

സെക്രട്ടറി മനോജ് കെ.എന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലയാളം, മറാത്തി, മ്യൂറല്‍ പെയിന്‍റിംഗ്, ചെണ്ട തുടങ്ങിയ ക്ലാസുകളിലൂടെ പുതുതലമുറയ്ക്ക് ഭാഷയും സംസ്‌കാരവും പൈതൃകവും പകര്‍ന്നു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ സമാജം നടത്തുന്നുണ്ട്.

കേരളത്തിന്‍റെ തനതു കലാരൂപങ്ങള്‍, പാരമ്പര്യ മൂല്യങ്ങള്‍, ഭാഷാ പൈതൃകം എന്നിവ അടുത്ത തലമുറയിലേക്ക് കൈമാറുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കി സാമൂഹിക-സാംസ്‌കാരിക ഇടപെടലുകള്‍ വിപുലപ്പെടുത്തുമെന്നും സെക്രട്ടറി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com