
മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍
representative image
മുംബൈ: 7.28 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് കടത്തിയ കേസില്‍ കോഴിക്കോട് സ്വദേശിയെ മുംബൈ വിമാനത്താവളത്തില്‍ പിടി കൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാങ്കോക്കില്‍ നിന്നെത്തിയ മുനീര്‍ വെണ്ണീറ്റും കുഴിയെ പിടികൂടിയത്.
ഡിആര്‍ഐ ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരനെ പിടികൂടിയത്. ഇയാളുടെ ട്രോളി ബാഗില്‍ നടത്തിയ പരിശോധനയില്‍ 7.28 കോടി രൂപ വിലമതിക്കുന്ന 7287 ഗ്രാം കഞ്ചാവ് അടങ്ങിയ 35 പാക്കറ്റുകളാണ് കണ്ടെടുക്കുകയായിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരുകയാണ്.