

ബോംബെ കേരളീയ സമാജം ഓണാഘോഷം 6ന്
മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 6ന് രാവിലെ 9.30 മുതല്‍ സയണ്‍ മാനവസേവാ ഹാളില്‍ നടക്കും.കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
മാട്ടുംഗ പൊലീസ് സ്റ്റേഷന് സമീപമാണ് വേദി. സാംസ്‌കാരിക സമ്മേളനത്തോടനുബന്ധിച്ച് 'വിശാല കേരളം' പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും സമാജത്തിന്റെ മുന്‍കാല മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങും നടക്കും.
സമാജം അംഗങ്ങളും നൃത്തവിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ക്കൊപ്പം പന്‍വേല്‍ നാട്യാഞ്ജലി ആര്‍ട്‌സ് ആൻഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ അവതരിപ്പിക്കുന്ന നൃത്തശില്‍പ്പവും അരങ്ങേറും. പരീക്ഷകളില്‍ മികച്ച വിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികളെ ആദരിക്കും. പൂക്കളം, താലപ്പൊലി, ഓണസദ്യ എന്നിവ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറപ്പകിട്ടേകും. ഫോണ്‍: 8369349828