ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്റര്‍ സംഗീത സന്ധ്യ 28ന്

മധു നമ്പ്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും
New Bombay Cultural Centre Music Evening on 28th

ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്റര്‍ സംഗീത സന്ധ്യ 28ന്

Updated on

നവിമുംബൈ: സംഗീതാസ്വാദകര്‍ക്കായി ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്റര്‍ സ്വരരാഗം എന്ന പേരില്‍ സംഗീതസന്ധ്യ സംഘടിപ്പിക്കുന്നു. 28-ന് വൈകിട്ട് 6ന് കോപ്പര്‍ഖൈര്‍ണെയിലെ ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്റര്‍ ഹാളിലാണ് പരിപാടി. മാസം തോറും സംഘടിപ്പിക്കുന്ന പാട്ടുത്സവത്തിന്റെ ഭാഗമായാണ് സംഗീതപരിപാടി നടത്തുന്നത്.

സെന്ററിന്റെ സാംസ്‌കാരിക വിഭാഗം അവതരിപ്പിക്കുന്ന പരിപാടിയില്‍ പ്രശസ്ത സംഗീതജ്ഞരും യുവപ്രതിഭകളും അണിനിരക്കും. പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ മധു നമ്പ്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി ചലച്ചിത്ര നടന്‍ ബാലന്‍ തൃപ്പൂണിത്തുറ പങ്കെടുക്കും. യുവഗായകന്‍ സ്വരൂപ് രമേശ് നായര്‍ വിശിഷ്ടാതിഥിയായിരിക്കും.

മലയാള സിനിമാഗാനങ്ങളും മെലഡികളും ഭക്തിഗാനങ്ങളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതവിരുന്നാണിത്.

logo
Metro Vaartha
www.metrovaartha.com