ലീല സര്‍ക്കാരിനെ ആദരിക്കുന്നു

ജൂണ്‍ 14ന് വൈകിട്ട് 5 ന് പരിപാടി
leela sarakar new bombay kerala samajam

ലീല സര്‍ക്കാരിനെ ആദരിക്കുന്നു

Updated on

മുംബൈ: ബംഗാളി സാഹിത്യത്തിലെ അനശ്വര കൃതികളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും വിവര്‍ത്തകയുമായ ലീല സര്‍ക്കാരിനെ ന്യൂ ബോംബെ കേരളീയ സമാജം നെരൂള്‍ ആദരിക്കുന്നു.

ഡിറ്റക്ടീവ് വ്യോമകേശ് ബക്ഷീ ഉള്‍പ്പെടെ 105ല്‍ അധികം ബംഗാളി കൃതികള്‍ മലയാളത്തിലേക്കും, നിരവധി മികച്ച മലയാള കൃതികള്‍ ബംഗാളിയിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ജൂണ്‍ 14ന് വൈകിട്ട് 5ന് നെരൂള്‍ സമാജം ഹാളില്‍ വെച്ചാണ് ഈ സാംസ്‌കാരിക സമ്മേളനം . പ്രശസ്ത നോവലിസ്റ്റ് ബാലകൃഷ്ണന്‍ ചടങ്ങിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. സമാജം പ്രസിഡന്‍റ് കെ.എ. കുറുപ്പ് അധ്യക്ഷത വഹിക്കും.

എസ്. ഹരീഷ് മുഖ്യപ്രഭാഷണം നടത്തും. ലീല സര്‍ക്കാരിന്‍റെ വിപുലമായ വിവര്‍ത്തന കൃതികളെയും അവരുടെ സാഹിത്യ സപര്യയെയും കുറിച്ച് പ്രശസ്ത സാഹിത്യ പ്രതിഭ സി. പി. കൃഷ്ണകുമാര്‍ സദസ്സിന് പരിചയപ്പെടുത്തും. ഫോണ്‍: 9769824939, 9702433394

logo
Metro Vaartha
www.metrovaartha.com