പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 35കാരന് ജീവപര്യന്തം തടവ്

പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്
Representative image
Representative image

മുംബൈ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ മുംബൈയിൽ 35കാരന് പ്രത്യേക പോക്‌സോ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2021 ഏപ്രിലിൽ പെൺകുട്ടിക്ക് ചില ആരോഗ്യ മാനസിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നു. ആ സമയത്താണ് കുട്ടി 24 ആഴ്ച ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. 2020 ഏപ്രിലിലും ഡിസംബറിലും പ്രതി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. പ്രതിയും പെൺകുട്ടിയുടെ പിതാവും പരിചയമുള്ളതായിരുന്നു.

കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം, 2021 ഏപ്രിൽ 14 ന് പ്രതിയെ അറസ്റ്റ് ചെയ്തു. അതേ വർഷം ജൂലൈയിൽ, പ്രതി ജാമ്യത്തിന് ശ്രമിച്ചപ്പോൾ, പെൺകുട്ടിക്ക് 14 വയസ്സേ ഉളളൂ വെന്നും ഇതൊരു പ്രണയ ബന്ധമല്ലെന്നും പറഞ്ഞ് കോടതി ജാമ്യം നിഷേധിച്ചു. വിചാരണയ്ക്കിടെ, പ്രോസിക്യൂട്ടർ വീണ ഷെലാർ പെൺകുട്ടിയെയും അവളുടെ പിതാവിനെയും ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട തെളിവുകളും ഇയാൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിനുള്ള മെഡിക്കൽ തെളിവുകളും പരിശോധിച്ചു.

രേഖാമൂലമുള്ള വസ്തുക്കൾ പരിഗണിച്ച ശേഷം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com