സാഹിത്യ ശില്പശാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി; വയലാർ ശരത്ചന്ദ്രവർമയും സുജിത് ഏവുരേത്തും വസായിയിലെത്തി

കാലത്ത് പത്തുമണിക്ക് വസായ് വെസ്റ്റിലുള്ള ബികെഎസ് സ്കൂളിൽ വി.ആർ. സുധീഷ് ദീപം തെളിയിച്ച് സാഹിത്യ ശില്പശാല ഉൽഘാടനം ചെയ്യും
Preparations for the literary workshop are complete;
Vayalar Sarath chandra Varma and Sujith Evereth reached Vasai

സാഹിത്യ ശില്പശാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി;

വയലാർ ശരത്ചന്ദ്രവർമയും സുജിത് ഏവുരേത്തും വസായിയിലെത്തി

Updated on

വസായ്: പ്രതീക്ഷ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 16ന് നടക്കുന്ന സാഹിത്യ ശില്പശാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. കാലത്ത് പത്തുമണിക്ക് വസായ് വെസ്റ്റിലുള്ള ബികെഎസ് സ്കൂളിൽ വി.ആർ. സുധീഷ് ദീപം തെളിയിച്ച് സാഹിത്യ ശില്പശാല ഉൽഘാടനം ചെയ്യും.

ചടങ്ങിൽ സി.പി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ, ഡോ: സുജിത് ഏവുരേത്ത് എന്നിവർ ശില്പശാലയിൽ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും.

സാഹിത്യ മത്സര വിജയികൾക്ക് ചടങ്ങിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. രാജേന്ദ്രൻ കുറ്റൂർ. ഇ .ഹരീന്ദ്രനാഥ്, അഡ്വ ഷീജ മാത്യു, ഡോ: മിനിതോമസ് എന്നിവർ കൺവീനർമാരായുള്ള കമ്മറ്റിയാണ് സാഹിത്യ ശില്പശാലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.

വിശദവിവരങ്ങൾക്ക് പ്രതീക്ഷ ഫണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാം

logo
Metro Vaartha
www.metrovaartha.com