

റോഷൻ സദാശിവ് കുഡെ
മുംബൈ: ഒരു ലക്ഷം രൂപയുടെ വായ്പ്പ പെരുതി 74 ലക്ഷം രൂപയുടെ കടമായി മാറിയതോടെ വൃക്ക വിൽക്കാൻ നിർബന്ധിതനായി മഹാരാഷ്ട്ര സ്വദേശി. ദിവസം പതിനായിരം രൂപ പലിശ എന്ന കണക്കിന് എടുത്ത ലോണാണ് പെരുകി 74 ലക്ഷമായി മാറിയത്. ചന്ദ്രാപുർ ജില്ലയിൽ നിന്നുള്ള റോഷൻ സദാശിവ് കുഡെയെന്ന കർഷകനാണ് കംബോഡിയയിലെത്തി വൃക്ക വിറ്റത്
കൃഷിയിൽ നഷ്ടം വന്നതോടെ പശുക്കളെ വളർത്താൻ തീരുമാനിച്ചതോടെയാണ് പലരിൽ നിന്നായി രോഷൻ ഒരു ലക്ഷം രൂപ കടം വാങ്ങിയത്. പക്ഷേ പാൽക്കച്ചവടം പച്ച പിടിക്കും മുൻപേ തന്നെ പശുക്കളെല്ലാം ചത്തതോടെ പ്രതീക്ഷകളെല്ലാം വെള്ളത്തിലായി. സ്വന്തം ഭൂമിയിൽ ഇറക്കിയ കൃഷിയും നഷ്ടത്തിലായി. പലിശ പെരുകാൻ തുടങ്ങിയതോടെ പണം വായ്പ നൽകിയവർ രോഷനെയും കുടുംബത്തെയും മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. മറ്റു നിവൃത്തിയില്ലാതായതോടെ റോഷൻ തന്‍റെ പേരിലുള്ള സ്ഥലവും ട്രാക്റ്ററും വീട്ടിലുള്ള വിലപിടിപ്പുളഅള വസ്തുക്കളുമെല്ലാം വിറ്റ് വായ്പ അടക്കാൻ സ്രമിച്ചു. എന്നിട്ടും കടം പെരുകിക്കൊണ്ടിരുന്നു.
അതോടെയാണ് വായ്പ നൽകിയവരിൽ ഒരാൾ വൃക്ക വിൽക്കാൻ റോഷനെ ഉപദേശിച്ചത്. ഒരു ഏജന്‍റ് വഴി കോൽക്കത്തിയിലെത്തിയ റോഷൻ ടെസ്റ്റുകൾ എല്ലാം പൂർത്തിയാക്കിയ ശേഷം കംബോഡിയയിലേക്ക് പോകുകയായിരുന്നു. അവിടെ വച്ച് വൃക്ക വിറ്റതിന് 8 ലക്ഷം രൂപയാണ് ലഭിച്ചത്.
അതും കടം വീട്ടാൻ തികയില്ല. ഇക്കാലത്തിനിടെ താനനുഭവിച്ച മാനസികവും ശാരീരികവുമായി പ്രശ്നങ്ങളെചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും പൊലീസ് യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. നീതി ലഭിച്ചില്ലെങ്കിൽ മുംബൈയിൽ മന്ത്രാലയത്തിനു മുൻപിൽ വച്ച് സ്വയം താനും കുടുംബവും തീ കൊളുത്തി മരിക്കുമെന്ന് റോഷൻ പറയുന്നു.