കല്യാൺ സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ പാളം തെറ്റി; ആളപായമില്ല

ട്രെയിൻ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിർത്താനിരിക്കെ വേഗത കുറഞ്ഞപ്പോൾ പിൻ കോച്ച് പാളം തെറ്റുകയായിരുന്നു
local train derails in kalyan
കല്യാൺ സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ പാളം തെറ്റി; ആളപായമില്ല
Updated on

മുംബൈ: താനെ ജില്ലയിലെ കല്യാൺ സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെ പാളം തെറ്റി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

'ടിറ്റ്‌വാല-സിഎസ്എംടി ട്രെയിൻ പ്ലാറ്റ്‌ഫോം നമ്പർ 2-ൽ രാത്രി 9:00 ഓടെയാണ് പാളം തെറ്റിയത്. ഇത് മെയിൻലൈനിൽ തടസ്സങ്ങൾക്ക് കാരണമായി' അദ്ദേഹം പറഞ്ഞു.

ട്രെയിൻ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിർത്താനിരിക്കെ വേഗത കുറഞ്ഞപ്പോൾ പിൻ കോച്ച് പാളം തെറ്റുകയായിരുന്നുവെന്ന് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സ്വപ്‌നിൽ പറഞ്ഞു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com