ഖാര്‍ഘര്‍ കേരളസമാജം വാര്‍ഷികാഘോഷം 25ന്

കലാപരിപാടികള്‍ അരങ്ങേറും

Kharghar Kerala Samajam anniversary celebration on 25th

ഖാര്‍ഘര്‍ കേരളസമാജം വാര്‍ഷികാഘോഷം 25ന്

Updated on

നവിമുംബൈ : ഖാര്‍ഘര്‍ കേരള സമാജത്തിന്‍റെ വാര്‍ഷികാഘോഷം 25ന് വൈകിട്ട് 4 മുതല്‍ ഖാര്‍ഘര്‍ സെക്ടര്‍ 5ലെ ശ്രീലേവ പാടിധാര്‍ സമാജ് ഹാളില്‍ നടത്തും. പ്രശസ്ത കലാകാരന്‍ പ്രൊഫ്. പുഷ്പരാജ് & ടീം അവതരിപ്പിക്കുന്ന 'എംക്യൂബ്' ഇന്‍ഫോടെയിന്‍മെന്റ് ഷോ അരങ്ങേറും.

സംഗീതം, ധ്യാനം എന്നിവ സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ അനുഭവയാത്രയായി പരിപാടി പ്രേക്ഷകര്‍ക്ക് പുതുമ നല്‍കും.

ആഘോഷത്തോടനുബന്ധിച്ച് ഗ്രൗണ്ട് ഫ്‌ലോറില്‍ വൈകിട്ട് 4 മുതല്‍ 7 വരെ മിത്ര ആശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിക്കും. പ്രത്യേക ഒ.പി.ഡി ഓഫറുകളും ലഭ്യമാകും. പരിപാടി നടക്കുന്ന വേദിയില്‍ ഫുഡ് സ്റ്റാളുകളും ഒരുക്കും.

logo
Metro Vaartha
www.metrovaartha.com