
മഹാരാഷ്‌ട്രയിൽ ലുങ്കി-ബനിയൻ സമരവുമായി പ്രതിപക്ഷം|Video
മുംബൈ: ശിവസേന എംഎൽഎ കാന്‍റീൻ ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധിച്ച് ലുങ്കി ബനിയൻ സമരവുമായി മഹാ വികാസ് അഗാഡി നേതാക്കൾ. മഹാരാഷ്ട്ര നിയമസഭയ്ക്കു പുറത്താണ് പ്രതിഷേധം അരങ്ങേറിയത്. ഭക്ഷണം മോശമാണെന്ന് ആരോപിച്ച് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്‌വാദ് കാന്‍റീൻ ജീവനക്കാരനെ തല്ലിയത് വൻ വിവാദമായി മാറിയിരുന്നു.
ശിവസേന (യുബിടി) എംഎൽസി അംബാദാസ് ഡാൻവെ, എൻസിപി(എസ്പി) നേതാവ് ജിതേന്ദ്ര ആവാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതീകാത്മകമായി ലുങ്കിയും ബനിയനും ധരിച്ച് എത്തിയത്. ഭരണകക്ഷിയുടെ ഗൂണ്ടാ രാജിനെതിരേ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു.
എംഎൽഎയുടെ മർദനം വിവാദമായി മാറിയെങ്കിലും താൻ ജീവനക്കാരനെയല്ല മാനേജറെയാണ് മർദിച്ചതെന്നും അതിൽ തെറ്റില്ലെന്നുമായിരുന്നു ഗെയ്ക്‌വാദിന്‍റെ വാദം. കാന്‍റീൻ കരാറുകാരെ ഉടൻ തന്നെ ഒഴിവാക്കിയിരുന്നു.