മഹാഡ് മലയാളി സമാജത്തിൻ്റെ നേതൃത്വത്തിൽ വനിതകൾക്കായി കുടുംബശ്രീ യൂണിറ്റ്

മഹാഡ് മലയാളി സമാജത്തിൻ്റെ നേതൃത്വത്തിൽ വനിതകൾക്കായി കുടുംബശ്രീ യൂണിറ്റ്
Updated on: 

റായ്‌ഗഡ്: റായ്ഗഡ് ജില്ലയിലെ മഹാഡ് മലയാളി സമാജത്തിലെ വനിതകളുടെ പുരോഗമനം ലക്ഷ്യം വെച്ച് കുടുംബശ്രീ യൂണിറ്റ് ആരംഭിച്ചു. വനിതകളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കുന്നതിനും, അതിനെ ഏകോപിപ്പിച്ച് മുന്നോട്ടുള്ള സ്ത്രീപക്ഷ ശാക്തീകരണ പ്രവർത്തനങ്ങൾക്കുമായാണ്‌ ഇങ്ങനെ ഒരു യൂണിറ്റ് നിർമ്മിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

റെജി സുരേഷ് (പ്രസിഡന്റ് ) നിഷ രാജേഷ് (സെക്രട്ടറി), മിനി സുഗുണ കുമാർ(ഖജാൻജി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. അതേസമയം ഈ കൂട്ടായ്മക്ക് കൂടുതൽ ജനകീയ ഇടപെടലുകൾ നടത്തുവാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ഫെയ്മ മഹാരാഷ്ട്ര യാത്രാസഹായ വേദി അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com