മറാഠാ സംവരണ ബിൽ പാസാക്കി മഹാരാഷ്ട്ര നിയമസഭ; ചരിത്ര നിമിഷമെന്ന് ഷിൻഡെ

സഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി എക്നാഥ് ഷിൻഡെയാണ് ബിൽ മേശപ്പുറത്തു വച്ചത്.
മുഖ്യമന്ത്രി  എക്നാഥ് ഷിൻഡെയാണ്
മുഖ്യമന്ത്രി എക്നാഥ് ഷിൻഡെയാണ്
Updated on

മുംബൈ: മറാഠാ സമുദായത്തിന് വിദ്യാഭ്യാസ മേഖലയിലും, സർക്കാർ ജോലിയിലും 10 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ബിൽ മഹാരാഷ്ട്ര സർക്കാർ ഐകകണ്ഠമായി പാസ്സാക്കി. സഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി എക്നാഥ് ഷിൻഡെയാണ് ബിൽ മേശപ്പുറത്തു വച്ചത്. ബിൽ ഇനി ലെജിസ്ലേറ്റീവ് കൗൺസിലിൽ അവതരിപ്പിക്കും. ചരിത്ര നിമിഷമാണിതെന്ന് മുഖ്യമന്ത്രി എക്നാഥ് ഷിൻഡെ ബിൽ പാസ്സാക്കിയതിനു ശേഷം പറഞ്ഞു. ഒരിക്കൽ സംവരണം നടപ്പിലായാൽ പിന്നീട് അതിനെക്കുറിച്ച് 10 വർഷത്തിനു ശേഷമേ പുനർവിചിന്തനം ചെയ്യൂ എന്നും ബില്ലിലുണ്ട്.

സംസ്ഥാനത്തെ ജനസംഖ്യയിൽ 28 ശതമാനവും മറാഠാ സമുദായത്തിൽ നിന്നുള്ളവരാണെന്നും അതിൽ 21.22 ശതമാനം പേരും ദാരിദ്ര്യ രേഖയ്ക്ക താഴെയാണെന്നും ബില്ലിൽ ഷിൻഡെ വ്യക്തമാക്കിയിരുന്നു. സംവരണബിൽ അവതരിപ്പിക്കുന്നതിനായി പ്രത്യേക സെഷൻ‌ വിളിച്ചു കൂട്ടണമെന്നാവശ്യപ്പെട്ട് മറാഠാ സമര നായകൻ മനോജ് ജാരങ്കെ ഫെബ്രുവരി 10 മുതൽ നിരാഹാരസമരത്തിലാണ്.

ഈ സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം വിളിച്ചു കൂട്ടിയത്. മഹാരാഷ്ട്ര സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷൻ കഴിഞ്ഞ വെള്ളിയാഴ്ച മറാഠാ സമുദായം വിദ്യാഭ്യാസപരമായും സാമ്പത്തിക, സാമൂഹിക മേഖലയിലും പിന്നോക്കം നിൽക്കുകയാണെന്ന് വ്യക്തമാക്കുന്ന സർവേ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com