തീവ്രവാദം പ്രചരിപ്പിക്കുന്നു; 114 പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് മഹാരാഷ്ട്ര

സംസ്ഥാന ആഭ്യന്തര വകുപ്പ് ഓഗസ്റ്റ് ആറിനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്
maharashtra bans 114 publications terrorism links

Devendra Fadnavis

Updated on

മുംബൈ: തീവ്രവാദം പ്രചരിപ്പിക്കുന്നെന്ന് കാട്ടി 114 പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് മഹാരാഷ്ട്ര. ഇവയുടെ പ്രസിദ്ധീകരണം, വിതരണം, കൈവശം വക്കൽ, സൂക്ഷിപ്പ് എന്നിവ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. സോഷ്യൽ മീഡിയ പോസ്റ്റുകൾ, ഓഡിയോ - വീഡിയോ ഫയലുകൾ, മറ്റ് ഡിജിറ്റൽ പതിപ്പുകൾ എന്നിവയ്ക്കടക്കം നിരോധനമുണ്ട്.

സംസ്ഥാന ആഭ്യന്തര വകുപ്പ് ഓഗസ്റ്റ് ആറിനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ദേശീയ സുരക്ഷ, രാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനികരമെന്ന് കണ്ടെത്തുന്നവ നിരോധിക്കാനുള്ള സർക്കാർ അധികാരം ഉപയോഗിച്ചാണ് നടപടി.

മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) അന്വേഷണങ്ങൾ, സുരക്ഷാ ഏജൻസികളിൽ നിന്നുള്ള ഇന്റലിജൻസ് വിവരങ്ങൾ, സൈബർ നിരീക്ഷണം എന്നിവയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്.

logo
Metro Vaartha
www.metrovaartha.com