മഹാരാഷ്‌ട്രയിൽ വീണ്ടും ഭരണമാറ്റം?

40 ഭരണപക്ഷ എംഎൽഎമാർ മഹാ വികാസ് അഘാഡിയിലേക്കു വരുമെന്ന് പ്രതിപക്ഷ നേതാവ്
വിജയ് വഡെറ്റിവാർ
വിജയ് വഡെറ്റിവാർ
Updated on

മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതിയിൽ നിന്ന് 40 എംഎൽഎമാരെങ്കിലും പ്രതിപക്ഷസഖ്യമായ മഹാ വികാസ് അഘാഡിയിലേക്ക് (എംവിഎ) വരുവാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വിജയ് വഡെറ്റിവാർ അവകാശപ്പെട്ടു. ഒരു മാസത്തിനുള്ളിൽ ഇതു സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹായുതി ഘടകകക്ഷികളായ ഷിൻഡെ വിഭാഗം ശിവസേനയും,അജിത് പവാർ വിഭാഗം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും മഹാ വികാസ് അഘാടി സഖ്യത്തിലേക്ക് അടുത്ത ഒരു മാസത്തിനുള്ളിൽ ‘ഘർ-വാപ്സി’ നടത്തുമെന്ന് ‘’ വഡെറ്റിവാർ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ആകെയുള്ള 48 സീറ്റിൽ എംവിഎ സഖ്യം 31 സീറ്റുകളുമായി വിജയിച്ചപ്പോൾ ബിജെപി സഖ്യത്തിന് 17 സീറ്റ്‌ നേടാനേ ആയുള്ളൂ. ലോക് സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഭരണകക്ഷിയിലെ പല നിയമസഭാംഗങ്ങളും നിരാശയിലും വലിയ അസ്വസ്ഥതയിലും ആണെന്നും അദ്ദേഹം പറഞ്ഞു.

ഫലം അറിഞ്ഞ ശേഷം അവരുടെ എംഎൽഎമാരിൽ പലരും ഞങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം തങ്ങൾക്കായിരിക്കുമെന്നും വഡെറ്റിവാർ അവകാശപ്പെട്ടു.

അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയിലെ 19-20 എംഎൽഎമാർ ശരദ് പവാർ പക്ഷത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് എൻസിപി-എസ്പി എംഎൽഎ രോഹിത് ആർ. പവാറും അവകാശപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com