ക്ഷണക്കത്തിൽ വധൂവരന്മാരുടെ ജനനത്തീയതിയും നിർബന്ധമാക്കും; പുതിയ നീക്കവുമായി മഹാരാഷ്‌ട്ര

രാജസ്ഥാനിൽ ഇത്തരത്തിലൊരു നിയമം പ്രാബല്യത്തിലുണ്ട്.
Maharashtra to make date of birth of bride and groom mandatory in wedding invitations

ക്ഷണക്കത്തിൽ വധൂവരന്മാരുടെ ജനനത്തീയതിയും നിർബന്ധമാക്കും; പുതിയ നീക്കവുമായി മഹാരാഷ്‌ട്ര

representative image

Updated on

മുംബൈ: വിവാഹക്ഷണക്കത്തുകളിൽ വധൂവരന്മാരുടെ പേരിനൊപ്പം ജനനത്തീയതിയും നിർബന്ധമാക്കാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ. ബാല വിവാഹം ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ബാലാവകാശ കമ്മിഷന്‍റെ ശുപാർശ പ്രകാരം വനിതാ ശിശുക്ഷേമ മന്ത്രി അദിതി തത്കരേ ആണ് നിയമസഭയിൽ ഈ നിർദേശം മുന്നോട്ടു വച്ചത്. വിഷയത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.

റൂറൽ ഡെവലപ്മെന്‍റ് വകുപ്പും നിയമകാര്യ വകുപ്പും വിഷയത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് തത്കരെ പറഞ്ഞു. രാജസ്ഥാനിൽ ഇത്തരത്തിലൊരു നിയമം പ്രാബല്യത്തിലുണ്ട്. ആവശ്യമെങ്കിൽ നിയമത്തിൽ ഭേദഗതി വരുത്താനാണ് മഹാരാഷ്ട്ര ഒരുങ്ങുന്നത്.

സംസ്ഥാനത്ത് പലയിടങ്ങളിലായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അമ്മമാരായ സംഭവങ്ങൾ പുറത്തു വന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ നിർദേശം മുന്നോട്ടു വച്ചിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബാല വിവാഹം പത്ത് ശതമാനത്തിൽ താഴെയായി കുറയ്ക്കാനായി സംസ്ഥാന സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

logo
Metro Vaartha
www.metrovaartha.com