ബുള്ളറ്റിൽ യാത്ര ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി; ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് മഹാരാഷ്ട്ര

6 മാസത്തേക്ക് വിദേശയാത്രകള്‍ക്ക് വിലക്ക്
Maharashtra to take further cost-cutting measures

കൂടുതല്‍ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് മഹാരാഷ്ട്ര

Updated on

മുംബൈ: പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥന മാനിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ കൂടുതല്‍ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബുള്ളറ്റിലാണ് നിയമസഭയിലെത്തിയത്. 6 മാസത്തേക്ക് വിദേശയാത്രയ്ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍ വിലക്കിയതിനോടൊപ്പം പൊതുഗതാഗതവും ഇലക്ട്രിക് വാഹനങ്ങളും പ്രോത്സാഹിപ്പിക്കാനും തീരുമാനമായി.

ബൈക്ക് റാലികള്‍, വാഹനജാഥകള്‍, എന്നിവയ്ക്ക് അനുമതി നല്‍കരുതെന്ന് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍, ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും വിദേശനാണ്യം സംരക്ഷിക്കുന്നതിനും ചെലവുകള്‍ കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ എല്ലാ വകുപ്പുകള്‍ക്കും, ഡിവിഷണല്‍ കമ്മിഷണര്‍മാര്‍ക്കും, ജില്ലാ കളക്ടര്‍മാര്‍ക്കും, മുനിസിപ്പല്‍ കമ്മിഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

logo
Metro Vaartha
www.metrovaartha.com