മലയാളോത്സവം സമാപന സമ്മേളനം നടത്തി

നടനും അവതാരകനുമായ എന്‍.കെ. കിഷോര്‍ ഉദ്ഘാടനം ചെയ്തു
Malayalam Festival closing ceremony held

മലയാളോത്സവം സമാപന സമ്മേളനത്തില്‍ നിന്ന്

Updated on

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനാലാം മലയാളോത്സവം സമാപനസമ്മേളനം നടനും, അവതാരകനുമായ കിഷോര്‍ എന്‍. കെ ഉദ്ഘാടനം ചെയ്തു. മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്‍റ് സന്ദീപ് വര്‍മ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി റീന സന്തോഷ് മലയാളോത്സവം ആഘോഷക്കമ്മിറ്റി രക്ഷാധികാരി ടി.എന്‍. ഹരി ഹരന്‍ (പ്രസിഡന്റ്, കേരളീയ കേന്ദ്ര സംഘടന), കെ.പവിത്രന്‍ (സെക്രട്ടറി, കേരള പീപ്പ്ള്‍സ് എജുകേഷന്‍ സൊസൈറ്റി), രാമചന്ദ്രന്‍ മഞ്ചറമ്പത്ത് (സെക്രട്ടറി, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍), രാജന്‍ നായര്‍ (ട്രെഷറര്‍, മലയാള ഭാഷാ പ്രചാരണ സംഘം), ഗിരിജാവല്ലഭന്‍ (പത്രാധിപര്‍, കേരളം വളരുന്നു) തുടങ്ങിയവര്‍ പ്രസംഗിച്ചു.

logo
Metro Vaartha
www.metrovaartha.com