മറുനാട്ടിലുള്ളവരെ ഭാഷ പഠിപ്പിക്കുന്നതിനായി ബജറ്റിൽ നിന്ന് പണം ചെലവഴിക്കുന്നത് കേരളം മാത്രം: മുരുകൻ കാട്ടാക്കട

മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച് ലോകമെമ്പാടുമുള്ള മലയാളം മിഷന്‍ ചാപ്റ്ററുകള്‍ക്ക് മാതൃകയാവുന്ന മുംബൈ ചാപ്റ്ററിനെ അദ്ദേഹം അഭിനന്ദിച്ചു.
Malayalam mission mumbai chapter womens day

മറുനാട്ടിലുള്ളവരെ ഭാഷ പഠിപ്പിക്കുന്നതിനായി ബജറ്റിൽ നിന്ന് പണം ചെലവഴിക്കുന്നത് കേരളം മാത്രം: മുരുകൻ കാട്ടാക്കട

Updated on

മുംബൈ: മറുനാട്ടിൽ ജീവിക്കുന്നവരെ സ്വന്തം ഭാഷ പഠിപ്പിക്കാന്‍ വേണ്ടി കേരളത്തെപ്പോലെ ബജറ്റില്‍ നിന്ന് പണം ചെലവാക്കുന്ന മറ്റൊരു സര്‍ക്കാരും ലോകത്തെവിടെയുമില്ലെന്ന് മുരുകന്‍ കാട്ടാക്കട. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമായി മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദേഹം.

മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച് ലോകമെമ്പാടുമുള്ള മലയാളം മിഷന്‍ ചാപ്റ്ററുകള്‍ക്ക് മാതൃകയാവുന്ന മുംബൈ ചാപ്റ്ററിനെ അദ്ദേഹം അഭിനന്ദിച്ചു. മറ്റൊരു ചാപ്റ്ററും നടത്താത്ത ഗൃഹസന്ദര്‍ശനം പോലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ചു.

ചാപ്റ്റര്‍ വൈസ് പ്രസിഡന്‍റ് രാജശ്രീ മോഹന്‍ അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ ജോയിന്‍റ് സെക്രട്ടറി റീന സന്തോഷ് , ചാപ്റ്റര്‍ ഉപദേശക സമിതി ചെയര്‍പേഴ്‌സന്‍ രുഗ്മിണി സാഗര്‍,ചാപ്റ്റര്‍ ഉപദേശക സമിതി അംഗങ്ങളായ ടി.എന്‍.ഹരിഹരന്‍ , ഖാദര്‍ ഹാജി ,പി.കെ.ലാലി, പ്രിയ വര്‍ഗ്ഗീസ് , ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ.വേണുഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com