മലയാളി സമാജം കായികമേള നടത്തി

പങ്കെടുത്തത് 60ല്‍ അധികം കായികതാരങ്ങള്‍
Malayali Samajam organized a sports festival

മലയാളി സമാജം കായികമേള നടത്തി

Updated on

മുംബൈ: മാനസരോവര്‍ കാമോഠെ മലയാളി സമാജത്തിന്റെ കായികമേള നടത്തി. 2022-ല്‍ മൂന്ന് മണിക്കൂര്‍ നിര്‍ത്താതെ പിന്നോട്ട് സ്‌കേറ്റിങ് ചെയ്ത് ഇന്ത്യ ബുക്ക്, ഏഷ്യ ബുക്ക്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയില്‍ ഇടം നേടിയ സുനില്‍ ഹെന്‍റി ഖാര്‍ഘര്‍ കായികമേളയുടെ മുഖ്യാതിഥിയായിരുന്നു. അറുപതിലധികം കായികതാരങ്ങള്‍ മേളയില്‍ മാറ്റുരച്ചു. ആറു മുതല്‍ അറുപതു വയസ് വരെ പ്രായമുള്ളവര്‍ പങ്കെടുത്തത് മേളയെ ശ്രദ്ധേയമാക്കി.

പുരുഷ വിഭാഗത്തില്‍ മാസ്റ്റര്‍ അഭിജിത് സുമോദ് ഇടത്തറ വ്യക്തിഗത ചാമ്പ്യനായി. വനിതാ വിഭാഗത്തില്‍ മിസ് ആദിദേവ ദിലീപും അതിഥി പ്രജിത്തും വ്യക്തിഗത ചാമ്പ്യന്മാരായി. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ പ്രേമ നാഥന്‍,സമാജം പ്രസിഡന്‍റ് ജലേഷ്, സെക്രട്ടറി ശിവപ്രസാദ്, ട്രഷറര്‍ ഗോകുല്‍ ദാസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണന്‍, ദിലീപ്, മോഹന്‍ദാസ്, ചന്ദ്രന്‍ മാടത്തുംകര, ഭാസ്‌കരന്‍ നായര്‍, നിഷ ഗോകുല്‍ദാസ് എന്നിവര്‍ മേളയ്ക്ക് നേതൃത്വം നല്‍കി.

logo
Metro Vaartha
www.metrovaartha.com