മറാഠാ സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭകർ മുംബൈയിലേക്ക്

റായ്ഗഡ് ജില്ലയിലെ ഖലാപൂരിൽ 10 ലക്ഷം പേർക്ക് ഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്
മറാഠാ സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭകർ മുംബൈയിലേക്ക്

മുംബൈ: മറാഠാ സംവരണം ആവശ്യപ്പെട്ട് കൊണ്ട് ലക്ഷക്കണക്കിന് പ്രക്ഷോഭകരുമായി മനോജ്‌ ജാരൻഗെ പാട്ടീൽ മുംബൈയിലേക്ക് പ്രവേശിക്കാൻ ഒരു ദിനം മാത്രം ബാക്കി. മുംബൈയിലേക്കുള്ള ലോംഗ് മാർച്ച് അവസാനിപ്പിക്കാൻ മനോജ് ജാരൻഗെ പാട്ടീലിനോട് അഭ്യർഥിക്കുകയും മറാഠാ ക്വാട്ടയ്ക്ക് അനുകൂലമായ പ്രമേയം സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് പാസാക്കുമെന്ന് വാഗ്ദാനം ചെയ്യുകയും സംസ്ഥാന സർക്കാർ ചെയ്തിരുന്നു. സംസ്ഥാനത്തിന്‍റെ തലസ്ഥാനത്ത് പ്രവേശിക്കാൻ തീരുമാനിച്ച ലക്ഷക്കണക്കിന് വരുന്ന പ്രതിഷേധക്കാരോട് എങ്ങനെയാണ് സർക്കാർ പ്രതികരിക്കുക എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.

ജാരൻഗെ പാട്ടീലും അദ്ദേഹത്തിന്‍റെ അനുയായികളും ഇന്ന് രാത്രി നവി മുംബൈയിൽ തങ്ങും. തുടർന്ന് റിപ്പബ്ലിക് ദിനത്തിൽ ഇവർ മുംബൈയിൽ പ്രവേശിക്കും. നവി മുംബൈയിൽ, എപിഎംസി മാർക്കറ്റിലാണ് ജാഥയ്ക്ക് താമസ സൗകര്യമൊരുക്കുന്നത്. അതേസമയം മാർച്ച് തടയാനുള്ള ഉത്തരവിടാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചു. എന്നിരുന്നാലും, ആസാദ് മൈതാനിയിൽ 5,000 പേരെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ എന്ന് പ്രക്ഷോഭകരെ അറിയിക്കണമെന്ന് അതിൽ പറയുന്നു. ഷഹീൻ ബാഗ് കേസിലെ സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചും ഇത് സർക്കാരിനെ ഓർമിപ്പിച്ചു. പൊതുവഴികൾ സമരക്കാർ കൈയടക്കരുതെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. നിലവിൽ, ജൽന മുതൽ ലോണാവാല വരെയുള്ള 400 കിലോമീറ്റർ റൂട്ടിലുടനീളം വൻ ജനാവലിയാണ് സ്വീകരിച്ചതും മുംബൈയിലേക്ക് കൂടെ കൂടിയതും.

ആയിരക്കണക്കിന് വാഹനങ്ങളാണ് അദ്ദേഹത്തിന്‍റെ മാർച്ചിന്‍റെ ഭാഗമാകുന്നത്. റായ്ഗഡ് ജില്ലയിലെ ഖലാപൂരിൽ 10 ലക്ഷം പേർക്ക് ഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങളാണ് നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Trending

No stories found.

Latest News

No stories found.