മാര്‍ത്തോമ്മാ സഭ മുംബൈ ഭദ്രാസനം സംഗീത പരിപാടി സംഘടിപ്പിക്കുന്നു

ഈസ്റ്റര്‍ ദിനത്തിലാണ് സംഗീതനിശ
Marthoma Church Mumbai Diocese organizes musical program

മാര്‍ത്തോമ്മാ സഭ മുംബൈ ഭദ്രാസനം സംഗീത പരിപാടി സംഘടിപ്പിക്കു്ന്നു

Updated on

മുംബൈ: മാര്‍ത്തോമ്മാ സഭ മുംബൈ ഭദ്രാസനം ഈസ്റ്റര്‍ ദിനാഘോഷങ്ങളുടെ ഭാഗമായി ''അനസ്‌തേസിസ്'' (നിഴലുകളില്‍ നിന്ന് വെളിച്ചത്തിലേക്ക്) എന്ന ആശയത്തെ ആസ്പദമാക്കിയ ഉയിര്‍പ്പിന്‍റെ സംഗീത പരിപാടി സംഘടിപ്പിക്കുന്നു. ഞായറാഴ്ച വൈകിട്ട് 5.30ന് സാന്‍റാക്രൂസ് സെന്‍റ് തോമസ് മാര്‍ത്തോമ്മാ പള്ളിയിലാണ് പരിപാടി.

ഭദ്രാസനാധിപന്‍ റൈറ്റ്. റവ. ഡോ. ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും. മുംബൈ ഓര്‍ത്തഡോക്‌സ് ഭദ്രാസന മെത്രപൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സി.എന്‍.ഐ. ബിഷപ്പ് റൈറ്റ്. റവ. പ്രഭു ഡി. ജബമണി, അന്ധേരി എം.എല്‍.എ. അമിതാ സാഠം എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. മുംബൈ ഭദ്രാസനത്തിലെ വിങ്‌സ് ബാന്‍ഡിന്‍റെയും വിവിധ ഇടവകകളിലെ കൊയറുകളുടെയും നേതൃത്വത്തില്‍ സംഗീത സന്ധ്യയും അരങ്ങേറും.

logo
Metro Vaartha
www.metrovaartha.com