
സ്വാതന്ത്ര്യദിനത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് നിരോധനം; കല്യാണിൽ സുരക്ഷ ശക്തമാക്കി
താനെ: സ്വാതന്ത്ര്യദിനത്തിൽ ഇറച്ചിക്കടകളും അറവുശാലകളും അടച്ചിടണമെന്ന ഉത്തരവിനെതിരേ മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധം ശക്തം. പ്രാദേശിക ഭരണാധികാരികളുടേതാണ് നടപടി. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കല്യാൺ അടക്കമുള്ള പ്രദേശങ്ങളിലെ സുരക്ഷ കർശനമാക്കി. മഹാരാഷ്ട്രയിലെ കല്യാൺ- ഡോംബ്‌വ്‌ലി, നാഗ്പുർ, നാസിക്, മാലേഗാവ്, ഛത്രപതി സംബാജിനഗർ എന്നിവിടങ്ങളിലെ മുനിസിപ്പൽ കോർപ്പറേഷനുകളാണ് നിരോധനം പുറപ്പെടുവിച്ചിരിക്കുന്നത്.
ഹിന്ദു, ജെയിൽ ആഘോഷദിവസങ്ങളിലും ഈ നിരോധനം തുടരുമെന്നും ചില ഭരണകൂടങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ജനങ്ങളുടെ അഭിരുചികളിൽ ഇടപെടുവാൻ സർക്കാർ ഇഷ്ടപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിന് വ്യക്തമാക്കി.
കല്യാണിലെ ഇറച്ചി വിൽപ്പന നിരോധനത്തിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം കനക്കുകയാണ്. ചില സംഘടനകൾ നിരോധനം ലംഘിച്ച് ഇറച്ചി വിൽപ്പന നടത്താൻ സാധ്യതയുള്ളതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.