മീരാറോഡിലെ കത്തിക്കുത്ത്; എടിഎസും എന്‍ഐഎയും അന്വേഷിക്കും

പ്രതി വളര്‍ന്നത് യുഎസില്‍
Meera Road stabbing; ATS and NIA to investigate

മീരാറോഡിലെ കത്തിക്കുത്ത്;എടിഎസും എന്‍ഐഎയും അന്വേഷിക്കും

file image

Updated on

മുംബൈ: മീരാ റോഡില്‍ യുവാവ് സുരക്ഷാ ജീവനക്കാരെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യും അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പ്രാഥമിക വിവരങ്ങളനുസരിച്ച് പ്രതിയായ യുവാവ് സ്വയം തീവ്രചിന്താഗതിയിലേക്ക് ആകൃഷ്ടനായ ആളാണ്.

സംഭവത്തില്‍ ഏതെങ്കിലും തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഏജന്‍സികള്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതി കുടുംബത്തോടൊപ്പം നേരത്തേ യുഎസിലാണ് താമസിച്ചിരുന്നതെന്നും പിന്നീട് ഇയാള്‍ മുംബൈയിലെ കുര്‍ളയിലും താനെയിലും താസിച്ചിട്ടുണ്ട്.

31കാരനായ സൈബ് സുബൈര്‍ അന്‍സാരി എന്നയാളാണ് സെക്യൂരിറ്റി ജീവനക്കാരായ രാജ്കുമാര്‍ മിശ്ര, സുബ്രോതോ രമേഷ് എന്നിവരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. പ്രദേശത്ത് നിര്‍മാണം നടക്കുന്ന ഒരു കെട്ടിടത്തിന്‍റെ സുരക്ഷാ ജീവനക്കാരായിരുന്നു ഇരുവരും. പ്രതിയായ സൈബ് സുബൈര്‍ അന്‍സാരി പേര് ചോദിച്ചതിന് ശേഷമാണ് ഇവരെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com