

കുര്യാക്കോസ് മാര്‍ യൗസേബിയോസ്
മുംബൈ: യാക്കോബായ സുറിയാനി സഭയുടെ മുംബൈ ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി നിയമിതാനായ കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത വെള്ളിയാഴ്ച ചുമതല ഏല്‍ക്കും. ഉച്ചകഴിഞ്ഞ് 3.30-ന് നവിമുംബൈ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തായെ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ സ്വീകരിച്ച് നെരുള്‍ അരമനയിലേക്ക് ആനയിക്കും.
അരമന ചാപ്പലിലെ പ്രാര്‍ഥനയ്ക്ക് ശേഷം സ്വീകരണ സമ്മേളനം. തുടര്‍ന്ന് മെത്രാപ്പോലീത്ത ചുമതലകള്‍ ഏറ്റെടുക്കും. ഭദ്രാസന ഭാരവാഹികളായ ഫാദര്‍ ബിനോയ് വര്‍ഗീസ്,അഡ്വ. പി.പി. ജിമ്മി, ടി.എ. ജോര്‍ജുകുട്ടി എന്നിവര്‍ നേതൃത്വം നല്‍കും.