അശരണർക്ക് ഭക്ഷണവുമായി 'മുളുണ്ട് കേരള സമാജം'

സമാജത്തിന്‍റെ ജീവ കാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായാണ് ഇരുന്നൂറോളം പേർക്ക് ഭക്ഷണവും വെള്ളവും നൽകിയത്
അശരണർക്ക് ഭക്ഷണവുമായി 'മുളുണ്ട് കേരള സമാജം'
Updated on

മുംബൈ: മുളുണ്ട് കേരള സമാജത്തിന്‍റെ നേതൃത്വത്തിൽ അശരണർക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്തു. സമാജത്തിന്‍റെ ജീവ കാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായാണ് ഇരുന്നൂറോളം പേർക്ക് ഭക്ഷണവും വെള്ളവും നൽകിയത്.

മുളുണ്ട് വെസ്റ്റ് പാഞ്ച് രാസ്തക്ക് സമീപം നടന്ന ചാരിറ്റി ഡ്രൈവിന്‍റെ ഉദ്ഘാടനം പ്രസിഡണ്ട്‌ സി. കെ. കെ. പൊതുവാൾ നിർവഹിച്ചു. തദവസരത്തിൽ സമാജം ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. സി. കെ. ലക്ഷ്മിനാരായണൻ, രാജേന്ദ്രബാബു, ഉമ്മൻ മൈക്കിൾ, രാധാകൃഷ്ണൻ, മോഹൻദാസ് മേനോൻ, മുരളി,പ്രദീപ്‌ കുമാർ, പ്രസന്നകുമാർ, ബാലകൃഷ്ണൻ നായർ, ഗിരീഷ് കുമാർ,ഇടശ്ശേരി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com