ദീപാവലിയെത്തുടർന്നുള്ള വായു മലിനീകരണം; ഡൽഹിക്കൊപ്പം മുംബൈയും

വായു മലിനീകരണം ഏറ്റവും രൂക്ഷമായ ലോക നഗരങ്ങളിൽ നാലും എട്ടും സ്ഥാനങ്ങളിലേക്ക് രണ്ട് ഇന്ത്യൻ നഗരങ്ങൾ കൂടി
Mumbai city view
Mumbai city view

മുംബൈ: ദീപാവലി ദിവസത്തെ പടക്കം പൊട്ടിക്കൽ ഡൽഹിയിലെ വായു മലിനീകരണത്തിൽ 140 ശതമാനം വർധനയാണുണ്ടാക്കിയത്. എന്നാൽ, ഇക്കാര്യത്തിൽ ഡൽഹി ഒറ്റയ്ക്കല്ല. കോൽക്കത്തയിലും മുംബൈയിലും സമാന രീതിയിൽ വായു മലിനീകരണത്തിൽ വർധനയുണ്ടായിട്ടുണ്ട്.

വായു മലിനീകരണം ഏറ്റവും രൂക്ഷമായ ലോക നഗരങ്ങളിൽ നാലും എട്ടും സ്ഥാനങ്ങളിലേക്കാണ് ദീപാവലിക്കു ശേഷം യഥാക്രമം കോൽക്കത്തയും മുംബൈയും ഉയർന്നിരിക്കുന്നത്.

മുംബൈയിലെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) പുവർ കാറ്റഗറിയിലേക്കാണ് പതിച്ചിരിക്കുന്നത്. 234 ആണ് ഇപ്പോഴത്തെ മാർക്ക്. എക്യുഐ 0 മുതൽ 100 വരെയാണ് ഗുഡ് കാറ്റഗറിയായി കണക്കാക്കുന്നത്. 200 മുതൽ 300 വരെ പുവർ, 300 മുതൽ 400 വരെ വെരി പുവർ, 400 മുതൽ 500 വരെ സിവിയർ.

കോൽക്കത്തയിൽ ഇതിപ്പോൾ 250ലും എത്തി നിൽക്കുന്നു. ഇവിടെയും കാറ്റഗറി പുവർ തന്നെ.

ബേറിയം ഉൾപ്പെടെ നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന പടക്കങ്ങൾ പൊട്ടിക്കുന്നതിന് സുപ്രീം കോടതി രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തിയിരുന്നതാണ്. ഇതു പരസ്യമായി ലംഘിച്ചാണ് ഇന്ത്യയിലെ വൻ നഗരങ്ങളിൽ ദീപാവലി ആഘോഷങ്ങൾ നടത്തപ്പെട്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com