ട്രെയിൻ യാത്രയ്ക്കിടെ മുംബൈ മലയാളിയെ കാണാതായതായി പരാതി

വെള്ളിയാഴ്ച രാവിലെ 4.39 ന് ട്രെയിൻ മുംബൈ എൽ ടി ടി യിൽ എത്തിയെങ്കിലും ഷാജഹാൻ ഇതുവരേയും വീട്ടിലെത്തിയിട്ടില്ല.
mumbai malayali missing
ട്രെയിൻ യാത്രയ്ക്കിടെ മുംബൈ മലയാളിയെ കാണാതായതായി പരാതി
Updated on

മുംബൈ: ട്രെയിൻ യാത്രക്കിടെ മുംബൈ മലയാളിയെ കാണാതായതായി പരാതി . പാലക്കാട് സ്വദേശിയും മുംബൈ മലാഡ് നിവാസിയുമായ പി. ഷാജഹാനെയാണ് (48) ഈ മാസം 21 മുതൽ കാണാതാകുന്നത്. 22114 KCVL-LTT-SF EXP ട്രെയിനിൽ രാവിലെ 7.15 ന് ഷൊർണ്ണൂരിൽ നിന്നും മുംബൈയിലേക്ക് തിരിച്ചതായാണ് ലഭിക്കുന്ന വിവരം.

വെള്ളിയാഴ്ച രാവിലെ 4.39 ന് ട്രെയിൻ മുംബൈ എൽ ടി ടി യിൽ എത്തിയെങ്കിലും ഷാജഹാൻ ഇതുവരേയും വീട്ടിലെത്തിയിട്ടില്ല. മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫ് മോഡിലാണ്.ഷാജഹാനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെകാണുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക. 7902631149 (സഫ്‌വാൻ) , 8425991398 (മൻസൂർ)

logo
Metro Vaartha
www.metrovaartha.com