മുംബൈയിൽ പുതുവത്സര രാവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 333 പേർക്കെതിരെ പിഴ ചുമത്തി

ഇ-ചലാനുകൾ പുറപ്പെടുവിക്കുകയും മൊത്തം 89,19,750 രൂപ പിഴ ഈടാക്കുകയും ചെയ്തു.
mumbai mvd slaps fine over 333 person for drunken drive on newyear evening
മുംബൈയിൽ പുതുവത്സര രാവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 333 പേർക്കെതിരെ പിഴ ചുമത്തി
Updated on

മുംബൈ: പുതുവത്സര രാവിൽ നഗരത്തിൽ ഇ-ചലാൻ വഴി ട്രാഫിക്ക് വകുപ്പ് 17,800 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. 2024 ഡിസംബർ 31ന് മദ്യപിച്ച് വാഹനമോടിച്ചതിന് 333 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024 ഡിസംബർ 31-ന് രാത്രി 8:00 മണി മുതൽ 2025 ജനുവരി 1-ന് രാവിലെ വരെയാണ്‌ ഈ കണക്ക്. ഈ കാലയളവിൽ നഗരത്തിലുടനീളം 107 സ്ഥലങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും മൊത്തം 46,143 വാഹനങ്ങൾ പരിശോധിക്കുകയും ചെയ്തു. 5,670 വാഹനമോടിക്കുന്നവർക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിച്ചു. കൂടാതെ, മദ്യപിച്ച് വാഹനമോടിച്ചതിന് 333 വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തി.

2024 ഡിസംബർ 31-ന് രാത്രി, ട്രാഫിക് നിയമങ്ങൾ ലംഘിച്ച17,800 പേർക്കെതിരെ നടപടി സ്വീകരിച്ചു. ഇ-ചലാനുകൾ പുറപ്പെടുവിക്കുകയും മൊത്തം 89,19,750 രൂപ പിഴ ഈടാക്കുകയും ചെയ്തു. "ഡ്രങ്ക് ആൻഡ് ഡ്രൈവ്" വകുപ്പുകൾ പ്രകാരം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചു.

പോലീസ് കമ്മീഷണർ, സ്‌പെഷ്യൽ പോലീസ് കമ്മീഷണർ, ജോയിന്‍റ് പോലീസ് കമ്മീഷണർ (ക്രമസമാധാനം) എന്നിവരുടെ മാർഗനിർദേശപ്രകാരം, മുംബൈ പോലീസ് കമ്മീഷണറേറ്റിൻ്റെ അധികാരപരിധിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന വാഹനമോടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ മുംബൈ പോലീസ് പ്രത്യേക ഡ്രൈവ് സംഘടിപ്പിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com