കരുനാഗപ്പിള്ളി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; കുടുംബത്തിന് കൈത്താങ്ങായി സന്നദ്ധ സംഘടന

ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം ഭാരവാഹി മനോജ്‌ മുംബൈ ഇടപെട്ടാണ് മൂന്ന് മണിക്കൂർ കൊണ്ട് വാട്ട്സപ്പ് കൂട്ടായ്മയിലൂടെ പണം സമാഹരിച്ച് ഭൗതിക ശരീരം ജന്മനാട്ടിലെത്തിക്കാൻ കുടുംബത്തിന് കൈത്താങ്ങായത്.
mumbai organisation helps family of karunagappilly native who dies after heart attack
കരുനാഗപ്പിള്ളി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; കുടുംബത്തിന് കൈത്താങ്ങായി സന്നദ്ധ സംഘടന
Updated on

മുംബൈ: ഹൃദയാഘാതം മൂലം മരിച്ച കരുനാഗപ്പിള്ളി സ്വദേശിക്ക് കൈത്താങ്ഹായി സന്നദ്ധ സംഘടന. മുളുണ്ട് വെസ്റ്റിൽ താമസിച്ചിരുന്ന കരുനാഗപ്പിള്ളി സ്വദേശിയായ തങ്കപ്പനാണ് രണ്ട് ദിവസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചത്. ദിവസക്കൂലിയിൽ ജോലി ചെയ്തിരുന്ന തങ്കപ്പന്റെ ഭാര്യയും മകനും നാട്ടിലായിരുന്നു. ഭാര്യ കിടപ്പ് രോഗിയായി നാട്ടിൽ ചികിത്സയിലാണ്. മകനും കൂലിവേല ചെയ്താണ് ജീവിക്കുന്നത്. ഭൗതിക ശരീരം ജന്മനാട്ടിലെത്തിക്കാൻ സുമനസുകളുടെ സഹായം തേടുകയായിരിന്നു ഏക മകനായ രതീഷ്. അമ്മയുടെ ചികിത്സക്കും മറ്റുമായി വലിയ ചിലവാണ് രതീഷിനെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കിയിരുന്നു.

വിവരമറിഞ്ഞ ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം ഭാരവാഹി മനോജ്‌ മുംബൈ ഇടപെട്ടാണ് മൂന്ന് മണിക്കൂർ കൊണ്ട് വാട്ട്സപ്പ് കൂട്ടായ്മയിലൂടെ 31500 രൂപ സമാഹരിച്ച് ഭൗതിക ശരീരം ജന്മനാട്ടിലെത്തിക്കാൻ കുടുംബത്തിന് കൈത്താങ്ങായത്.

എയർപോർട്ടിൽ നിന്ന് നോർക്കയുടെ ആംബുലസിൽ കരുനാഗപ്പിള്ളിയിലെ വീട്ടിലെത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിച്ചത് മുംബൈ നോർക്ക ഡെവെലപ്‌മെന്‍റ് ഓഫീസർ റഫീഖിന്‍റെ മേൽനോട്ടത്തിൽ ആയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com