3 മാസത്തെ പരിശീലനത്തിന് ശേഷം പുതിയ ക്രിമിനൽ നിയമങ്ങൾക്ക് ഒരുങ്ങിയതായി നവി മുംബൈ പോലീസ്

മഹാരാഷ്ട്ര പോലീസ് അക്കാദമി കമ്മീഷണറേറ്റിനെ അധികാരപരിധിയിലെ മറ്റ് ജീവനക്കാർക്കായി മൂന്ന് ദിവസത്തെ സെഷൻ നടത്തിയതായും നവി മുംബൈ പോലിസ് അറിയിച്ചു .
3 മാസത്തെ പരിശീലനത്തിന് ശേഷം പുതിയ ക്രിമിനൽ നിയമങ്ങൾക്ക് ഒരുങ്ങിയതായി നവി മുംബൈ പോലീസ്

നവിമുംബൈ: പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് മൂന്ന് മാസമായി തങ്ങളുടെ ജീവനക്കാർക്ക് പരിശീലനം നൽകിയതായി നവി മുംബൈ പോലീസ്. തിങ്കളാഴ്ച മുതലാമ് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. അസിസ്റ്റന്‍റ് കമ്മീഷണർ ഓഫ് പോലീസ് (എസിപി) റാങ്കിലുള്ളവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പുനെയിലെ സെന്‍റർ ഫോർ പോലീസ് റിസർച്ചിൽ പരിശീലനം നേടിയിട്ടുണ്ടെന്നും അതുപോലെ, മഹാരാഷ്ട്ര പോലീസ് അക്കാദമി കമ്മീഷണറേറ്റിനെ അധികാരപരിധിയിലെ മറ്റ് ജീവനക്കാർക്കായി മൂന്ന് ദിവസത്തെ സെഷൻ നടത്തിയതായും നവി മുംബൈ പോലിസ് അറിയിച്ചു .

ഒരു വർഷത്തോളമായി, തെളിവുകളും പഞ്ചനാമകളും ഓഡിയോ, വീഡിയോ ഫോർമാറ്റുകളിൽ രേഖപ്പെടുത്താൻ ഞങ്ങൾ ആപ്പുകൾ ഉപയോഗിക്കുന്നു. അതിനാൽ, പുതിയ കോഡുകൾ ഉൾപ്പെടുന്ന നടപടിക്രമങ്ങളിലെ മാറ്റങ്ങൾക്ക് ഞങ്ങളുടെ ടീമുകൾ തയ്യാറാണ്,” നവി മുംബൈ പോലീസ് മേധാവി മിലിന്ദ് ഭരാംബെ പറഞ്ഞു.

ഓരോ പോലീസ് സ്റ്റേഷന്‍റെയും അന്വേഷണ ശേഷി 60 ശതമാനം വർധിച്ചതായും പറയുന്നു.

നവി മുംബൈ സേനയുടെ ആകെ അംഗബലത്തിൽ 89 ശതമാനം എസിപിമാരും 91 ശതമാനം ഇൻസ്പെക്ടർമാരും 94 ശതമാനം അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടർമാരും 85 ശതമാനം പൊലീസ് സബ് ഇൻസ്പെക്ടർമാരും 86 ശതമാനം അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർമാരും ഇതുവരെ പരിശീലനം നേടിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.