പണവും സ്വർണവുമടങ്ങിയ ബാഗ് ഓട്ടോയിൽ മറന്നു വച്ചു; മണിക്കൂറുകൾക്കുള്ളിൽ കണ്ടെടുത്തു തിരിച്ചേൽപ്പിച്ച് പൊലീസ്

ഓട്ടോറിക്ഷ കണ്ടെത്താൻ ക്രൈം ഡിറ്റക്ഷൻ യൂണിറ്റിൽ നിന്ന് 14 ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു
പണവും സ്വർണവുമടങ്ങിയ ബാഗ് ഓട്ടോയിൽ മറന്നു വച്ചു; മണിക്കൂറുകൾക്കുള്ളിൽ കണ്ടെടുത്തു തിരിച്ചേൽപ്പിച്ച് പൊലീസ്

മുംബൈ: യാത്രക്കാരൻ ഓട്ടോറിക്ഷയിൽ മറന്നു വച്ച പണവും സ്വർണാഭരണങ്ങളും അടങ്ങുന്ന ബാഗ് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി തിരിച്ചേൽപ്പിച്ച് പൊലീസ്. രണ്ടു ദിവസം മുൻപാണ് സംഭവം.നല്ലസോപാര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷയിൽ ധനിവ് ബാഗിലേക്ക് യാത്ര ചെയ്ത നസ്‌ലി അൻസാരി പണവും സ്വർണവുമടങ്ങുന്ന ഹാൻഡ് ബാഗ് ഓട്ടോയിൽ മറന്നു വയ്ക്കുകയായിരുന്നു. ഒരുലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണാഭരണങ്ങളും 5000 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്. ഉടൻ തന്നെ നസ്ലി ലോക്കൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സീനിയർ പോലീസ് ഇൻസ്‌പെക്ടർ ജിതേന്ദ്ര വൻകോട്ടി, ഓട്ടോറിക്ഷ കണ്ടെത്താൻ ക്രൈം ഡിറ്റക്ഷൻ യൂണിറ്റിൽ നിന്ന് 14 ഉദ്യോഗസ്ഥരെ നിയോഗിച്ചു.

ഉദ്യോഗസ്ഥർ റൂട്ടിലെ 100-ലധികം ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ (സിസിടിവി) ക്യാമറകൾ സ്കാൻ ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഓട്ടോറിക്ഷയുടെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തുകയായിരുന്നു.

രജിസ്‌ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി, ഞങ്ങളുടെ ടീം ഡ്രൈവറുടെ വിവരങ്ങൾ ശേഖരിക്കുകയും ബാഗ് തിരികെ ലഭിക്കുകയും ചെയ്തുവെന്ന് ഇൻസ്പെക്റ്റർ പറയുന്നു. ബാഗ് നസ്ലിന് കൈമാറിയതായും പൊലീസ് ഇൻസ്പെക്റ്റർ പറഞ്ഞു. നഷ്ടപ്പെട്ട ബാഗ് വീണ്ടെടുക്കാൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് അൻസാരി നന്ദി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com