അധോലോക നായകന്‍ ബാബ ഫര്‍സാന്‍റെ ബംഗ്ലാവില്‍ നിന്ന് 5 കോടി രൂപ പിടിച്ചെടുത്തു

പിടിച്ചെടുത്തവയില്‍ 10, 20 രൂപ നോട്ടുകള്‍
mumbai-police-seize-5-crore-from-baba-farsan-luxury-bungalow

5 കോടി രൂപ പിടിച്ചെടുത്തു

Updated on

മുംബൈ: അന്തരിച്ച അധോലോക നായകന്‍ ബാബ ഫര്‍സാന്‍റെ ആഡംബര ബംഗ്ലാവില്‍ നിന്ന് മുംബൈ പൊലീസ് 5 കോടി രൂപ കണ്ടെടുത്തു. ബാബ ഫര്‍സാന്‍ അന്തരിച്ച് ആറുമാസത്തിന് ശേഷമാണ് ഇയാളുടെ താവളത്തില്‍ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയത്.

പരിശോധനയില്‍ കണക്കില്‍പ്പെടാത്ത കോടികളുടെ പണവും നിയമവിരുദ്ധമായി സൂക്ഷിച്ച ആയുധങ്ങളും കണ്ടെത്തുകയായിരുന്നു. പരിശോധന നടക്കുമ്പോള്‍ ബാബ ഫര്‍സാന്‍റെ രണ്ടാം ഭാര്യ ഷീലാ ഗണപത്റാവു സാല്‍വെ മാത്രമാണ് ബംഗ്ലാവിലുണ്ടായിരുന്നത്.

വീടിനുള്ളില്‍ അതീവ രഹസ്യമായി നിര്‍മിച്ച അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്. 100, 200, 50, 20, 10 രൂപകളുടെ ചെറുനോട്ടുകളുടെ വന്‍ ശേഖരമായിട്ടാണ് പണം ചാക്കുകളിലും പെട്ടികളിലുമായി ഒളിപ്പിച്ചിരുന്നത്. പണം എണ്ണിത്തിട്ടപ്പെടുത്താന്‍ മാത്രം ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ പുറത്തുനിന്ന് എത്തിക്കേണ്ടി വന്നു.

logo
Metro Vaartha
www.metrovaartha.com