കെ. ഗോപാലൻ നായരെ അനുസ്മരിച്ച് മുംബൈ നഗരം

ബൈക്കുള സമാജം വൈസ് പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
കെ. ഗോപാലൻ നായർ അനുസ്മരണ യോഗത്തിൽ നിന്ന്
കെ. ഗോപാലൻ നായർ അനുസ്മരണ യോഗത്തിൽ നിന്ന്

മുംബൈ :മുംബൈ മലയാളികളുടെ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങളിൽ നേതൃനിരയിലും കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡന്‍റുമായിരുന്ന കെ. ഗോപാലൻ നായരുടെ രണ്ടാം ചരമദിന അനുസ്മരണയോഗം ചെമ്പൂർ മാക്സിം ഹോട്ടലിൽ ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ നടന്നു.

ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ പ്രസിഡണ്ട് പി. രാധകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി പി. പി. അശോകൻ സ്വാഗതം പറഞ്ഞു.

ബൈക്കുള സമാജം വൈസ് പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.ശിവപ്രസാദ് കെ. നായർ (സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര മുംബൈ സോണൽ ), എം. ബാലൻ (പി.എ.സി.സി.), സി.എച്ച്. ഗോപാൽ (ചെമ്പൂർ മലയാളിസമാജം) പ്രദീപ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com