എം സി വേലായുധനെ അനുസ്മരിച്ചു

ഉല്ലാസ് നഗറിലെ മലയാളി കൂട്ടായ്മ സംയുക്തമായിട്ടാണ് അനുശോചനയോഗം നടത്തിയത്.
അനുശേോചന യോഗത്തിൽ നിന്ന്
അനുശേോചന യോഗത്തിൽ നിന്ന്

താനെ: മുംബയിലെ അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന എം സി വേലായുധന്‍റെ മരണത്തിൽ അനുശോചിച്ച് ഞായറാഴ്ച ഉല്ലാസ് നഗർ വെൽഫെയർ സ്കൂളിൽ അനുശോചന യോഗം സംഘടിപ്പിച്ചു. മുംബൈയിലെ കലാസാംസ്കാരിക- സാഹിത്യ രംഗത്തെ പ്രമുഖർ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു. ഉല്ലാസ് നഗറിലെ മലയാളി കൂട്ടായ്മ സംയുക്തമായിട്ടാണ് അനുശോചനയോഗം നടത്തിയത്.

ഉല്ലാസ് മലയാളി സമാജം, ഉല്ലാസ് നഗർ വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റി, ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ, മനേരെ ഗാവ് സോഷ്യൽ സർവീസ് സൊസൈറ്റി, കേരള സാംസ്‌കാരിക വേദി, കേരളീയ കേന്ദ്ര സംഘടന കല്യാൺ മേഖല എന്നീ സംഘടനകളുടെ പ്രതിനിധികളായ റെജി ജോർജ്, ടി എം സദാനന്ദൻ, മാത്യു തോമസ് , പി കെ ലാലി, ശ്രീകുമാർ, വി കെ ദയാനന്ദൻ, സുരേഷ്കുമാർ കൊട്ടാരക്കര, ആർ ബി കുറുപ്പ്, അഡ്വക്കേറ്റ് ജി എ കെ നായർ, മധുസൂദനൻ, പ്രസാദ് വർമ്മ, കൃഷ്ണൻ കുട്ടി, സഖാവ് ബാലൻ, രഞ്ജിത്ത്, സുരേഷ് കുമാർ, രാജേഷ് മണി തുടങ്ങിയവർ എം സി യെ അനുസ്മരിച്ച് സംസാരിക്കുകയും

അദ്ദേഹത്തിന്‍റെ കുടുംബം എല്ലാ സംഘടനകളോടും നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാതിരുന്ന മുംബൈയിലെ പല പ്രമുഖ വ്യക്തികളുടെയും അറിയിപ്പും സന്ദേശങ്ങളും സംഘാടകർ സദസ്സിനെ അറിയിച്ചു. ഉല്ലാസ് നാഗറിലെയും മുംബൈയിലെ നിരവധി വ്യക്തികൾ പങ്കെടുത്ത് എം സി എന്ന സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com