ദാവുദ് ഇബ്രാഹിമിന്‍റെ പൂര്‍വ്വിക സ്വത്ത് ലേലത്തില്‍ പിടിച്ച് മുംബൈ സ്വദേശി

നേരത്തെ നിരവധി തവണ ലേലത്തിന് വച്ച സ്വത്താണ് വിറ്റ് പോയത്
Mumbai resident auctions Dawood Ibrahim's ancestral property

ദാവുദ് ഇബ്രാഹിമിന്റെ പൂര്‍വ്വിക സ്വത്ത് ലേലത്തില്‍ പിടിച്ച് മുംബൈ സ്വദേശി

Updated on

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ പൂര്‍വ്വിക സ്വത്ത് ലേലത്തിലൂടെ നേടിയെടുത്ത് മുംബൈ സ്വദേശി. കളളക്കടത്ത്, വിദേശനാണ്യ വിനിമയ ചട്ടലംഘനം എന്നിവ സംബന്ധിച്ച ഫേമ നിയമപ്രകാരം സര്‍ക്കാര്‍ കണ്ടുകെട്ടിയ നാല് കൃഷി പ്ലോട്ടുകളാണ് ലേലത്തില്‍ വച്ചപ്പോള്‍ വിറ്റുപോയത്.

നേരത്തെ നിരവധി തവണ ലേലത്തിന് വച്ചിട്ടും ആരും ഏറ്റെടുക്കാന്‍ തയാറാകാതിരുന്ന പ്ലോട്ടുകളാണ് ഇപ്പോള്‍ വിറ്റുപോയത്. എന്നാല്‍ ലേലത്തില്‍ സ്വന്തമാക്കിയ ആളുടെ പേരുവിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

logo
Metro Vaartha
www.metrovaartha.com