

മുംബൈ: ടോൺഡ് ജീൻസ്, ഇറക്കം കുറഞ്ഞ പാവാട എന്നിവ ധരിച്ചെത്തുന്നത് നിരോധിച്ച് മുംബൈയിലെ ശ്രീ സിദ്ധി വിനായക ഗണപതി ക്ഷേത്രം ട്രസ്റ്റ്. അടുത്ത ആഴ്ച മുതൽ പുതിയ നയം നടപ്പിലാക്കും. ശരീരപ്രദർശനം നടത്തുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രത്തിൽ എത്തുന്നത് അനുവദിക്കില്ലെന്നാണ് ട്രസ്റ്റിന്‍റെ തീരുമാനം.
നിരവധി പേർ ക്ഷേത്രത്തിന്‍റെ മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലുള്ള വസ്ത്രം ധരിച്ചെത്തുന്നതായി പരാതി ഉയർന്നതിനെത്തുടർന്നാണ് ട്രസ്റ്റ് പുതിയ ഡ്രസ് കോഡ് പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യൻ സംസ്കാരത്തിന് യോജിക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിച്ചെത്താൻ ഭക്തർ ശ്രദ്ധിക്കണമെന്നും ട്രസ്റ്റ് നിർദേശം നൽകിയിട്ടുണ്ട്.