മുംബൈയിലെ ടാറ്റ മെമ്മോറിയൽ ആശുപത്രിയെ ആശങ്കയിലാക്കി വ്യാജ ബോംബ് ഭീഷണി

ആശുപത്രിയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
Mumbai: Tata Memorial Hospital receives bomb threat email, turns out to be hoax

മുംബൈയിലെ ടാറ്റ മെമ്മോറിയൽ ആശുപത്രിയെ ആശങ്കയിലാക്കി വ്യാജ ബോംബ് ഭീഷണി

Updated on

മുംബൈ: മുംബൈയില ടാറ്റ മെമ്മോറിയൽ ആശുപത്രിക്കു നേരെയുണ്ടായ ബോംബ് ഭീഷണി പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെയോടെയാണ് ഇമെയിൽ വഴി ഭീഷണി ലഭിച്ചത്. പരിശോധനയിൽ സംശയകരമായി യാതൊന്നും കണ്ടെത്താതെ വന്നതോടെയാണ് വ്യാജ ബോംബ് ഭീഷണിയാണെന്ന് വ്യക്തമായത്.

ആശുപത്രിയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആശുപത്രി പരിസരത്ത് ബോംബ് ഉണ്ടെന്നും രോഗികളെ രക്ഷിക്കണമെന്നുമായിരുന്നു ഇമെയിലിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്തിയില്ല. സംഭവത്തിൽ അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com