മുംബൈയിൽ വീണ്ടും തണുപ്പ്; താപനില 14 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

സാന്താക്രൂസിൽ ജനുവരി 6 തിങ്കളാഴ്ച പരമാവധി 30.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി
Mumbai weather forecast, minimum temperature likely to be 14 degree celsious
മുംബൈയിൽ വീണ്ടും തണുപ്പ്; താപനില 14 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത
Updated on

മുംബൈ: നഗരം വീണ്ടും തണുപ്പിലേക്ക് പോകുമെന്ന് കാലാവസ്ഥ പ്രവചനം. സാന്താക്രൂസിൽ ജനുവരി 6 തിങ്കളാഴ്ച പരമാവധി 30.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, എന്നാൽ ജനുവരി 4 ന് 36 ഡിഗ്രി സെൽഷ്യസായിരുന്നു. അതേസമയം, കുറഞ്ഞ താപനില 16.8 ഡിഗ്രി സെൽഷ്യസായിരുന്നു.

ചൊവ്വാഴ്ച നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസും കൂടിയത് 31 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് ഐഎംഡി മുംബൈയിലെ സാന്താക്രൂസ് ഒബ്സർവേറ്ററി കാലാവസ്ഥാ റിപ്പോർട്ട് പറയുന്നു.

പ്രതിവാര പ്രവചനമനുസരിച്ച്, ജനുവരി 7 മുതൽ ജനുവരി 12 വരെ കുറഞ്ഞ താപനില 14 മുതൽ 18 ഡിഗ്രി സെൽഷ്യസിനും കൂടിയ താപനില 31 മുതൽ 33 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com