മുംബൈയിൽ താപനില ഇനിയും ഉയരും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

താപനില വർധിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ ഏഴ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Representative image
Representative image
Updated on

മുംബൈ: അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ മുംബൈയിൽ താപനില ഇനിയും ഉയരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ (ഐഎംഡി) മുന്നറിയിപ്പ്. നഗരത്തിൽ അടുത്ത രണ്ടു ദിവസം പരമാവധി താപനില 35 ഡിഗ്രിയും കുറഞ്ഞ താപനില 24 ഡിഗ്രിയും ആയിരിക്കുമെന്നു കാലാവസ്ഥ വിഭാഗം അറിയിച്ചു. "വരാനിരിക്കുന്ന നാല് ദിവസങ്ങളിൽ, മുംബൈയിലെ താപനില 1-2 ഡിഗ്രി വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.എന്നാൽ ഇത് ഒരു ഉഷ്ണതരംഗമായി മാറില്ല".ഐഎംഡി മേധാവി സുനിൽ കാംബ്ലെ പറഞ്ഞു. ഈ ആഴ്ചയിലെ അവസാനം താപനില 35 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

താപനില വർധിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ ഏഴ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സോലാപൂർ, നന്ദേഡ്, ലാത്തൂർ, ഒസ്മാനാബാദ് എന്നിവിടങ്ങളിൽ ഏപ്രിൽ 2 ചൊവ്വാഴ്ച രാത്രിയിൽ ചൂട് അനുഭവപ്പെടും. കൂടാതെ അകോല, അമരാവതി, ചന്ദ്രപൂർ, യവത്മാൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉഷ്ണതരംഗം നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം ഏപ്രിൽ 5, വെള്ളിയാഴ്ച പാൽഘർ, ധൂലെ, നന്ദുർബാർ, ജൽഗാവ്, ഔറംഗബാദ് എന്നിവിടങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വിഭാഗം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com