ഗണേശ്‌പുരിയില്‍ മുത്തപ്പന്‍ വെള്ളാട്ടവും വിഷു കൈനീട്ടവും

ഏപ്രില്‍ 14ന് രാവിലെ 10.30 മുതല്‍
Muthappan Vellattam and Vishu Kai Neetam in Ganeshpuri

മുത്തപ്പന്‍ വെള്ളാട്ടം

Updated on

മുംബൈ: ഭിവണ്ടി ഗണേശ്‌പുരിയില്‍ സ്ഥിതി ചെയ്യുന്ന ബ്രഹ്‌മപുരി നിത്യാനന്ദ ആശ്രമ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ മുത്തപ്പന്‍ മടപ്പുരയില്‍ വിഷു ആഘോഷങ്ങളുടെ ഭാഗമായി മുത്തപ്പന്‍, ഗുളികന്‍ വെള്ളാട്ടവും വിഷു കൈനീട്ടവും 14ന് നടത്തുന്നു.

രാവിലെ 10.30ന് മുത്തപ്പന്‍ മലയിറക്കല്‍ കര്‍മത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് ഗുളികന്‍ വെള്ളാട്ടവും 12.30ന് ഊട്ടുസദ്യയും നടക്കും. ഉച്ചയ്ക്ക് 2ന് മുത്തപ്പന്‍ വെള്ളാട്ടവും വിഷു കൈനീട്ടം വിതരണം ചെയ്യുന്നതും ചടങ്ങിന്‍റെ ഭാഗമായി നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 80806 89882.

logo
Metro Vaartha
www.metrovaartha.com