ബദ്‌ലാപൂർ ലൈംഗികാതിക്രമം: സംസ്ഥാന വ്യാപക പ്രതിഷേധവുമായി എംവിഎ

ഉദ്ധവ് താക്കറെ മുംബൈയിലെ ശിവസേന ഭവനിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകി
MVA protest
ബദ്‌ലാപൂർ ലൈംഗികാതിക്രമം: സംസ്ഥാന വ്യാപക പ്രതിഷേധവുമായി എംവിഎ
Updated on

മുംബൈ: ബോംബെ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് എം വി എ സഖ്യം ശനിയാഴ്ച്ച നടത്താനിരുന്ന മഹാരാഷ്ട്ര ബന്ദ് പിൻവലിച്ചിരുന്നുവെങ്കിലും നേതാക്കൾ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. ബദ്‌ലാപൂർ സ്‌കൂളിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തെ അപലപിച്ചാണ് മഹാ വികാസ് അഘാഡി (എംവിഎ) സംസ്ഥാനത്തുട നീളം പ്രതിഷേധ പ്രകടനം നടത്തിയത്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്പി) തലവൻ ശരദ് പവാർ, ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ, മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ, എൻസിപി-എസ്പി എംപി സുപ്രിയ സുലെ, മുതിർന്ന കോൺഗ്രസ് നേതാവ് ബാലാസാഹേബ് തൊറാട്ട്, എം പി സി സി സെക്രട്ടറി മനോജ്‌ ഷിൻഡെ എന്നിവരുൾപ്പെടെ പ്രതിപക്ഷ സഖ്യത്തിലെ മുതിർന്ന നേതാക്കൾ വിവിധയിടങ്ങളിൽ നടന്ന പ്രകടനങ്ങൾക്ക് നേതൃത്വം നൽകി.

എന്നാൽ ഇതിന് മറുപടിയായി, പ്രതിപക്ഷ പാർട്ടികൾ ലൈംഗികാതിക്രമക്കേസ് രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ആരോപിച്ച് ഭാരതീയ ജനതാ പാർട്ടി ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.

MVA protest
ബദ്‌ലാപൂർ ലൈംഗികാതിക്രമം: സംസ്ഥാന വ്യാപക പ്രതിഷേധവുമായി എംവിഎ

ഉദ്ധവ് താക്കറെ മുംബൈയിലെ ശിവസേന ഭവനിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയപ്പോൾ, പവാറും സുലെയും കോൺഗ്രസ് നേതാക്കളായ രവീന്ദ്ര ധാൻഗേക്കറും മോഹൻ ജോഷിയും രാവിലെ പെയ്ത മഴയെ അതിജീവിച്ച് പുനെ റെയിൽവേ സ്റ്റേഷന് സമീപമുള്ള അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ നിശബ്ദ പ്രതിഷേധം നടത്തി. നേതാക്കളും പാർട്ടി പ്രവർത്തകരും കൈകളിലും നെറ്റിയിലും കറുത്ത റിബൺ കെട്ടി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതിജ്ഞയെടുത്തു. മനോജ്‌ ഷിൻഡെയുടെ നേതൃത്വത്തിൽ താനെയിൽ പ്രതിഷേധം നടത്തി. തദവസരത്തിൽ താനെ ഡി സി സി പ്രസിഡന്‍റ് വിക്രാന്ത് ചവാനും സന്നിഹിതനായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com