ലാത്തൂര്‍ മലയാളി സമാജം ഓണാഘോഷം നടത്തി

പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു

Latur Malayali Samajam Onam Celebrations

ലാത്തൂര്‍ മലയാളി സമാജം ഓണാഘോഷം

Updated on

ലാത്തൂര്‍: ലാത്തൂര്‍ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ വിവിധ കലാപരിപാടികളോടെ വര്‍ണാഭമായി നടത്തി.

മുതിര്‍ന്ന അംഗം സരോജനി രാജന്‍, സമാജം പ്രസിഡന്റ് ബിനു ജേക്കബ്, സെക്രട്ടറി ജിമ്മി ജോണ്‍, ഫെയ്മ മഹാരാഷ്ട്ര ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണ പിള്ള എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. വനിതകള്‍ അവതരിപ്പിച്ച തിരുവാതിര, പുരുഷ വിഭാഗത്തിന്റെ ഓണം സംഘഗാനം, ലാത്തൂര്‍ സി.ആര്‍.പി.എഫ്. അംഗങ്ങള്‍ അവതരിപ്പിച്ച നൃത്തം എന്നിവ ശ്രദ്ധേയമായി.

കലാപരിപാടികള്‍ക്ക് ശേഷം നടന്ന നാടന്‍ ഓണസദ്യയും ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായി.

ഉച്ചയ്ക്കുശേഷം നടന്ന പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. അഡ്വ. ബിനു ജേക്കബ് പ്രസിഡന്റായും രാധാകൃഷ്ണ പിള്ള സെക്രട്ടറിയായും റെന്നി ജോര്‍ജ്ജ് ട്രഷററായും ചിത്ര വിപിന്‍ പൊതുവാള്‍ വൈസ് പ്രസിഡന്റായും ജിഷ ടോണി ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com