

നാഗ്പൂര്‍ കേരളീയ സമാജം കേരളപ്പിറവി ദിനാഘോഷം നടത്തി
നാഗ്പൂര്‍: കേരളീയ സമാജം നാഗ്പൂരിന്‍റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. സമാജം ഹാളില്‍ നടന്ന ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ കലാസന്ധ്യ ശ്രദ്ധേയമായി. മുഖ്യാതിഥി കെ. ജോണ്‍, സമാജം പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, മറ്റു ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങള്‍ക്ക് ഔപചാരിക തുടക്കം കുറിച്ചു. തുടര്‍ന്ന് മുഖ്യാതിഥി കെ. ജോണിനെ സമാജം ഭാരവാഹികള്‍ മൊമെന്‍റോ നല്‍കി ആദരിച്ചു.
സമാജത്തിന്‍റെ മുന്‍കാല പ്രസിഡന്‍റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയ മുന്‍ സാരഥികളെയും വിവിധ സംഘടനാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെയും ചടങ്ങില്‍ ആദരിച്ചു.
മുഖ്യാതിഥി കെ. ജോണ്‍ മലയാളിത്തനിമയും കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകവും സാമൂഹിക ഐക്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചു. ജനറല്‍ സെക്രട്ടറി പി. രാജഗോപാല്‍, അഖില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.